കാബൂള്‍: അഫ്ഗാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 11 അല്‍ ക്വയിദ ഭീകരരും രണ്ട് താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹെൽമണ്ട് പ്രവിശ്യയിലെ നവ ജില്ലയിലാണ് വ്യാമാക്രണം ഉണ്ടായതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിർമിക്കാനും ഉപയോഗിക്കാനും അൽ-ക്വയിദ തീവ്രവാദികൾ താലിബാൻ തീവ്രവാദികളെ പരിശീലിപ്പിക്കുകയാണെന്ന് സംശയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാൻ സൈന്യം തിരിച്ചടിച്ചു: 13 ഭീകരർ കൊല്ലപ്പെട്ടു - അൽ-ക്വയ്ദ
നവ ജില്ലയിൽ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ അൽ-ക്വൊയ്ദയിലെ 11 അംഗങ്ങളും രണ്ട് താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച അഫ്ഗാൻ സൈന്യം നടത്തിയ വ്യേമാക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാൻ സൈനിക വ്യോമാക്രമണം; 11 അൽ-ക്വയ്ദ ഭീകരരും 2 താലിബാൻ തീവ്രവാദികളും കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്ച അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബറിൽ ദോഹയിൽ അഫ്ഗാൻ സർക്കാറും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ ആരംഭിച്ചിരുന്നു. അടുത്ത വർഷം ജനുവരി 5 ന് സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.