കാബൂൾ: അഫ്‌ഗാനിലെ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അഫ്‌ഗാന്‍റെ ആദ്യ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തേ താലിബാൻ മുന്നേറ്റത്തോടെ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഗനി എവിടെയാണെന്നുള്ളത് അജ്ഞാതമായി തുടരുകയാണ്.
അതേസമയം ഗനിക്കൊപ്പം സാലിഹും രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം പ്രഖ്യാപനം. താൻ ഇപ്പോൾ രാജ്യത്തിനുള്ളിലുണ്ടെന്നും പ്രസിഡന്‍റിന്‍റെ അഭാവത്തിൽ, അഫ്‌ഗാൻ ഭരണഘടന പ്രകാരം, താനാണ് നിയമാനുസൃതമായ കാവൽ ഭരണാധികാരിയെന്നും അദ്ദേഹം ട്വിറ്റിലൂടെ അവകാശപ്പെട്ടു.