അഫ്ഗാനില്‍ മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു
ജലാലാബാദിലെ സ്വകാര്യ റേഡിയോ-ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന മലാലായ് മിവാന്ദാണ് കൊല്ലപ്പെട്ടത്
കാബൂൾ:അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയാണ് മാധ്യമപ്രവർത്തകയായ മലാലായ് മിവാന്ദിനെയും ഡ്രൈവറെയും അജ്ഞാതർ വെടിവച്ചു കൊന്നത്. ജലാലാബാദിലെ സ്വകാര്യ റേഡിയോ-ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു മലാലായ് മിവാന്ദ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഭീകരവാദ ഗ്രൂപ്പുകള്‍ ഏറ്റെടുത്തിട്ടില്ല.