കാബൂള്‍: കാബൂൾ സർവകലാശാലക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെ അഫ്ഗാൻ സൈന്യം അറസ്റ്റ് ചെയ്തതായി ഉപരാഷ്ട്രപതി അമ്രുല്ല-സെലഹ് അറിയിച്ചു. 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റിലായ ആദിൽ എന്നയാള്‍ പഞ്ജീർ പ്രവിശ്യയിലെ താമസക്കാരനാണെന്നും ശരീഅത്ത് ലോ ഫാക്കൽറ്റിയിൽ മൂന്നുവർഷം പഠിച്ചിരുന്നതായും സെലഹ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഫ്ഗാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ നടത്താൻ തന്നെ നിയോഗിച്ചതായി പ്രതി സമ്മതിച്ചതായും ഖോസ്റ്റ് പ്രവിശ്യയിലെ ഹഖാനി ശൃംഖലയിൽ നിന്ന് ആക്രമണത്തിനുള്ള ആയുധങ്ങൾ തനിക്ക് ലഭിച്ചതായും അയാള്‍ പറഞ്ഞെന്നും സെലഹ് പറഞ്ഞു. ഹിസ്ബുൾ തഹ്‌രിർ, താലിബാൻ, ദേഷ് തുടങ്ങിയ സംഘടനകളുമായി ചിലപ്പോഴൊക്കെ അവർ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ആക്രമണം നടത്തിയവർക്ക് ഒന്നിലധികം ഐഡന്‍റിറ്റികളുണ്ടെന്നും പ്രഥമ ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
കാബൂൾ സർവകലാശാല ആക്രമണം; സൂത്രധാരന്‍ അഫ്ഗാൻ സേനയുടെ പിടിയില്‍
കഴിഞ്ഞ തിങ്കളാഴ്ച ഒരു സംഘം തോക്കുധാരികൾ സർവകലാശാലാ പരിസരത്ത് അതിക്രമിച്ച് കയറി വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
കഴിഞ്ഞ തിങ്കളാഴ്ച ഒരു സംഘം തോക്കുധാരികൾ സർവകലാശാലാ പരിസരത്ത് അതിക്രമിച്ച് കയറി വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും 22 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണകാരികളായ മൂന്ന് പേരെ സുരക്ഷാ സേന പുറത്താക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ദേഷ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും സംഭവത്തിൽ അഫ്ഗാനിസ്ഥാൻ താലിബാനെ കുറ്റപ്പെടുത്തിയെന്ന് ഒരു വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ആക്രമണത്തിൽ താലിബാൻ പങ്കാളിത്തം നിഷേധിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ 18 പേരെങ്കിലും കാബൂൾ സർവകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ സ്‌കൂളിലെയും ലോ ഫാക്കൽറ്റികളിലെയും വിദ്യാർത്ഥികളാണ്. ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പലരും അപലപിച്ചു. ഭീകരതയ്‌ക്കെതിരായ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടത്തിന് ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.