കേരളം

kerala

ETV Bharat / international

നേപ്പാളിൽ 72 പേർക്ക് കൂടി കൊവിഡ് - കാഠ്‌മണ്ഡു കൊവിഡ്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 675. മരണസംഖ്യ നാല്.

nepal covid update  nepal covid  kathmandu covid  നേപ്പാൾ കൊവിഡ്  കാഠ്‌മണ്ഡു കൊവിഡ്  നേപ്പാൾ കൊവിഡ് മരണം
നേപ്പാളിൽ 72 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : May 25, 2020, 2:58 PM IST

കാഠ്‌മണ്ഡു: നേപ്പാളിൽ 72 പേര്‍ക്ക് കൊവിഡ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 675 ആയി ഉയർന്നു. ഒമ്പത് ജില്ലകളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. റൗത്തഹത്തിൽ 26, ബാരയിൽ 23, ഡെയ്‌ലെഖിൽ ഏഴ്, ബാൻകെയിൽ നിന്ന് നാല്, ധനുസ, കപിൽവാസ്‌തു, കാഠ്‌മണ്ഡു എന്നിവിടങ്ങളിൽ നിന്ന് മൂന്ന്, സപ്‌താരിയിൽ രണ്ട്, ബർദിയ ഒന്ന് എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.

കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 70കാരൻ മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ നാലായി. ഈ മാസം 15ന് പാർസയിലെ നാരായണി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ച ഇയാൾ 17നാണ് മരിച്ചത്. രണ്ട് മാസമായി നേപ്പാൾ ഭാഗികമായി ലോക്ക്‌ ഡൗണിലാണ്. എന്നാൽ ദിനംപ്രതി രാജ്യത്ത് കൊവി ഡ് കേസുകൾ വർധിക്കുകയാണ്.

കാഠ്‌മണ്ഡുവിലെ നാഷണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി, ധരണിലെ ബിപി കൊയ്‌രാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്, ധാങിലെ റാപ്റ്റി അക്കാദമി ഓഫ് ഹെൽത്ത് സയൻസസ്, ഹെറ്റാഡയിലെ വെക്റ്റർ-ബോർണെ ഡിസീസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്‍റർ, നേപ്പാൾഗഞ്ചിലെ ഭേരി ഹോസ്‌പിറ്റൽ, സുർഖേത്തിലെ പ്രൊവിൻഷ്യൽ ഹോസ്‌പിറ്റൽ, റീജിയണൽ വെറ്ററിനറി ലബോറട്ടറി എന്നിവിടങ്ങളിലാണ് പുതിയതായി സ്ഥിരീകരിച്ച സാമ്പിളുകൾ പരിശോധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details