ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻഎസ്‌സി) അറിയിച്ചു. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കായി ഫുകുഷിമ തീരത്ത് 60 കിലോമീറ്റര്‍ താഴെയായാണ് ഭൂചലനം ഉണ്ടായത്.
ജപ്പാനില്‍ ഭൂചലനം; 7.1 തീവ്രത, സുനാമി മുന്നറിയിപ്പ്
നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ജപ്പാനില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി
ഭൂചലനത്തെ തുടര്‍ന്ന് ജപ്പാന്‍റെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങത്തെ മിയാഗി, ഫുകുഷിമ പ്രവിശ്യകളുടെ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നാശനഷ്ടങ്ങളുടെ വ്യാപ്തി സർക്കാർ വിലയിരുത്തുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പരമാവധി ചെയ്യുമെന്നും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
Last Updated : Mar 16, 2022, 10:08 PM IST