കാബൂൾ: വടക്കൻ അഫ്‌ഗാനിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. നാലു പേരെ കാണാതായി. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി വടക്കൻ ബാഗ്‌ലാൻ പൊലീസ് മേധാവിയുടെ വക്താവ് ജാവേദ് ബഷരത് പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിൽ കൽക്കരി ഖനി തകർന്നു; അഞ്ച് മരണം
അപകടത്തിൽ നാല് ഖനിത്തൊഴിലാളികളെ കാണാനില്ല.
അഫ്‌ഗാനിസ്ഥാനിൽ ഇത്തരത്തിൽ കൽക്കരി ഖനികൾ തകർന്നുള്ള അപകടം ആവര്‍ത്തിക്കപ്പെടുകയാണ്. പ്രാദേശിക തൊഴിലാളികൾ പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാലും രാജ്യത്ത് ഖനനത്തിനും വേർതിരിച്ചെടുക്കലിനുമുള്ള മറ്റ് മാർഗങ്ങളില്ലാത്തതും ഇത്തരത്തിൽ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് അഫ്‌ഗാനിസ്ഥാനിൽ എണ്ണ, വാതകം, ലിഥിയം, മറ്റ് അപൂർവ ലോഹങ്ങൾ, ട്രില്യൺ കണക്കിന് ഡോളർ വിലവരുന്ന ധാതുക്കൾ എന്നിവയുണ്ട്. അരക്ഷിതാവസ്ഥയും അക്രമവും മൂലം അവയിൽ മിക്കതും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്‌പർശിക്കപ്പെടാതെ കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.