ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ:പാക് അധീന കശ്‌മീരിലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ നടന്ന വെടിവയ്‌പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിലെ നൽത്താർ പ്രദേശത്താണ് അജ്ഞാതരായ തോക്കുധാരികൾ പാസഞ്ചർ വാനിന് നേരെ വെടിയുതിർത്തത്. വാഹനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഉണ്ടായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് മിർസ ഹസ്സൻ പറഞ്ഞു.
അജ്ഞാതരുടെ വെടിയേറ്റ് പാക് അധീന കശ്‌മീരിലെ നൽത്താരിൽ 5 പേർ കൊല്ലപ്പെട്ടു - ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
അജ്ഞാതരുടെ വെടിയേറ്റ് പാക് അധീന കശ്‌മീരിലെ നൽത്താരിൽ 5 പേർ കൊല്ലപ്പെട്ടു
ആക്രമണകാരികളെ പിടികൂടാനുള്ള തെരച്ചിലിനായി കൂടുതൽ പൊലീസുകാർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ആക്രമണത്തിന്‍റെ പിന്നിലെ ലക്ഷ്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഗിൽഗിറ്റിൽ നിന്നും നാൽതാർ ബാലയിലേക്കുള്ള യാത്രാമധ്യേയാണ് പാസഞ്ചർ വാൻ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.