കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ 40 താലിബാന്‍ തീവ്രവാദികൾ കൂടി കീഴടങ്ങി - അഫ്‌ഗാൻ ദേശീയ സൈന്യം

കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 150ഓളം താലിബാന്‍ തീവ്രവാദികളാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്

Taliban  Afghan National Army  Taliban militants surrendered  Afghanistan government  താലിബാന്‍ തീവ്രവാദികൾ  ഘോര്‍ പ്രവിശ്യ  അഫ്‌ഗാൻ ദേശീയ സൈന്യം  പ്രതിരോധ മന്ത്രാലയം
അഫ്‌ഗാനിസ്ഥാനില്‍ 40 താലിബാന്‍ തീവ്രവാദികൾ കൂടി കീഴടങ്ങി

By

Published : Jan 22, 2020, 7:43 PM IST

കാബൂൾ:അഫ്‌ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ 40 താലിബാന്‍ തീവ്രവാദികൾ കൂടി അഫ്‌ഗാൻ ദേശീയ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം ബുധനാഴ്‌ച സ്ഥിരീകരിച്ചു. ഘോറിലെ ഷാഹ്‌റാക് ജില്ലയില്‍ തീവ്രവാദികൾ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു.

അഫ്‌ഗാൻ സൈന്യം, രഹസ്യാന്വേഷണ ഏജൻസി, പൊലീസ് എന്നിവയുടെ സംയുക്ത നീക്കത്തെ തുടര്‍ന്നാണ് തീവ്രവാദികളുടെ സ്വമേധയായുള്ള കീഴടങ്ങല്‍. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 150ഓളം താലിബാന്‍ തീവ്രവാദികളാണ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയ മുഴുവന്‍ തീവ്രവാദികളും ആയുധങ്ങൾ കൈമാറിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ താലിബാന്‍ സംഘം ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

ABOUT THE AUTHOR

...view details