ഹൈദരാബാദ് (പാകിസ്ഥാന്‍): പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തെറ്റായ കുത്തിവയ്പ്പ് നല്‍കിയതിനെ തുടര്‍ന്ന് നാല് വയസുകാരി മരിച്ചു. ഹൈദരാബാദിലെ ലത്തീഫാബാദ് മേഖലയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചുമയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രി ജീവനക്കാരുടെ കഴിവുകേട് മൂലമാണ് നാല് വയസുകാരിയുടെ മരണമെന്ന് കുടുംബം ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ ഡോക്‌ടറും ആശുപത്രി ജീവനക്കാരും രക്ഷപ്പെടുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.