മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ഖനി അപകടത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാനില്ല. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മെക്‌സിക്കോയിലെ കോഹുലിയയിലെ ഖനിയിൽ ഞായറാഴ്‌ച്ചയാണ് അപകടം നടന്നത്. അപകടമുണ്ടായപ്പോൾ ഖനിയിൽ ഏഴ് ജോലിക്കാരുണ്ടായിരുന്നതായുള്ള വിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെത്തുടർന്ന് ഖനിക്കുള്ളിൽ സമീപത്ത് നിന്നുള്ള ഡാമിൽ നിന്ന് വെള്ളം കയറിയതാണ് അപകടകാരണമെന്ന് പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ഒബ്രഡോർ അറിയിച്ചു.
മെക്‌സിക്കോയിൽ ഖനി അപകടം; നാല് മരണം - മെക്‌സിക്കോയിൽ ഖനി അപകടം
കനത്ത മഴയെത്തുടർന്ന് ഖനിക്കുള്ളിൽ സമീപത്ത് നിന്നുള്ള ഡാമിൽ നിന്ന് വെള്ളം കയറിയതാണ് അപകടകാരണമെന്ന് പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ഒബ്രഡോർ അറിയിച്ചു
മെക്‌സിക്കോയിൽ ഖനി അപകടം; നാല് മരണം
ALSO READ: 173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ
ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനായി സൈന്യത്തിന്‍റെ 28 സംഘത്തെ നിയോഗിച്ചുവെന്നും കോഹുലിയ അധികൃതർ അറിയിച്ചു. ടെക്സസിലെ ഈഗിൾ പാസിന് സമീപമാണ് ഖനി സ്ഥിതി ചെയ്യുന്നത്. 2006 ഫെബ്രുവരി 19 ന് ഈ ഖനിയിലുണ്ടായ അപകടത്തിൽ 65 ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.