കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌പെഷ്യൽ ഓപ്പറേഷൻ യൂണിറ്റിന്‍റെ ഗേറ്റിന് സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി അഫ്‌ഗാൻ കമാൻഡോസ് പ്രത്യേക യൂണിറ്റ് അറിയിച്ചു.
കാബൂളില്‍ ചാവേർ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു - Afghanistan
കാബൂൾ നഗരത്തിലെ പിഡി 7ലെ റിഷ്കോർ പ്രദേശത്താണ് ബുധനാഴ്‌ച രാവിലെ ആക്രമണമുണ്ടായത്.
കാബൂളില്‍ ചാവേർ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
കാബൂൾ നഗരത്തിലെ പിഡി 7ലെ റിഷ്കോർ പ്രദേശത്താണ് ബുധനാഴ്‌ച രാവിലെ ആക്രമണമുണ്ടായത്. അഫ്‌ഗാൻ സൈനികരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ചാവേര്‍ ആക്രമണം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.