ടോക്യോ: ജപ്പാനിലെ ഹോക്കൈഡോ ദ്വീപിന്‍റെ വടക്ക് ഭാഗത്തുള്ള ഒഖോത്സ്ക് കടലിൽ റഷ്യൻ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ജാപ്പനീസ് ക്രാബ് ഫിഷിംഗ് കപ്പലിലെ മൂന്ന് ജീവനക്കാർ മരിച്ചു. ജപ്പാനീസ് ബ്രോഡ്കാസ്റ്റർ എൻഎച്ച്‌കെ ജാപ്പനീസ് കപ്പലായ ഡൈഹാച്ചി ഹോക്കോ മാരുവും റഷ്യയിലെ സഖാലിൻ ദ്വീപിലെ നെവെൽസ്കിൽ രജിസ്റ്റർ ചെയ്ത 662 ടൺ അമുറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയില്‍ ജാപ്പനീസ് കപ്പൽ മറിയുകയായിരുന്നു. റഷ്യൻ ചരക്ക് കപ്പൽ അഞ്ച് ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചതായി ജപ്പാൻ സർക്കാർ വക്താവ് കട്സുനോബു കറ്റോ പറഞ്ഞു.