കാബൂൾ: റമദാനില്‍ ഇതുവരെ രാജ്യത്ത് 15ഓളം ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ താലിബാൻ നടത്തിയതായി അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രാലയം. വിവിധ ആക്രമണങ്ങളിലായി 255 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
200 സ്‌ഫോടനങ്ങൾക്കും 15 ചാവേർ ബോംബാക്രമണങ്ങൾക്കും ഉത്തരവാദികൾ താലിബാനാണെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്തെ സുരക്ഷാ സേനയ്‌ക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി. 800ഓളം ആക്രമണങ്ങൾ തടയുകയും 800ഓളം തീവ്രവാദികളെ അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയ്‌ക്ക് സാധിച്ചതായും അദ്ദേഹം പറഞ്ഞു.