പാക്കിസ്ഥാനിലെ ഗാരിസൺ നഗരത്തിൽ സ്ഫോടനം; 25 പേർക്ക് പരിക്ക്
പൊലീസ് സ്റ്റേഷന് സമീപമുള്ള മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്
പാക്കിസ്ഥാനിലെ ഗാരിസൺ നഗരത്തിൽ സ്ഫോടനം; 25 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ ഗാരിസൺ നഗരത്തിൽ സ്ഫോടനം. ഗാരിസൺ പൊലീസ് സ്റ്റേഷന് സമീപമുള്ള മാർക്കറ്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു. പരിക്കേറ്റ 22 പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർക്ക് സംഭവ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നൽകി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. 10 ദിവസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.