കേരളം

kerala

ETV Bharat / international

അഫ്‌ഗാൻ പ്രസിഡന്‍റ് പാലസിൽ 20 പേർക്ക് കൊവിഡ് - കാബൂൾ

പാലസിലെ എല്ലാ ജീവനക്കാരുടെയും സാബിളുകൾ എടുക്കുകയാണെന്നും എന്നാൽ പരിശോധനാ കിറ്റുകളുടെ കുറവ് നേരിടുന്നുണ്ടെന്നും പകർച്ചവ്യാധി ആശുപത്രി മേധാവി അസദുള്ള എസ്‌മാത് പറഞ്ഞു

20 employees of Afghan Presidential Palace test positive for coronavirus  അഫ്‌ഗാൻ പ്രസിഡന്‍റ്  afgan president  corona  covid 19  കാബൂൾ  കൊവിഡ്
അഫ്‌ഗാൻ പ്രസിഡന്‍റ് പാലസിൽ 20 പേർക്ക് കൊവിഡ്

By

Published : Apr 11, 2020, 4:06 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് പാലസിലെ 20ഓളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലസിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സാബിളുകൾ ശേഖരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് പരിശോധനകൾ സാവധാനത്തിലാണ് നടക്കുന്നതെന്നും കൂടുതൽ പരിശോധനാ കിറ്റുകളുടെ ആവശ്യമുണ്ടെന്നും പകർച്ചവ്യാധി ആശുപത്രി മേധാവി അസദുള്ള എസ്‌മാത് പറഞ്ഞു. പരിശോധകൾ വേഗത്തിലാക്കിയാൽ മാത്രമേ വേഗത്തിൽ രോഗികളെ കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം 37 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ അഫ്‌ഗാനിലെ കൊവിഡ് കേസുകൾ 251 ആയി.

ABOUT THE AUTHOR

...view details