കേരളം

kerala

ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ 19 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു - തീവ്രവാദികൾ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ഡെപ്യൂട്ടി മിലിട്ടറി കമ്മീഷണ്‍ മുല്ല അമാനുല്ലയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു

19 Taliban terrorists killed  19 താലിബാൻ തീവ്രവാദികൾ  താലിബാൻ  terrorists killed  തീവ്രവാദികൾ കൊല്ലപ്പെട്ടു  Taliban
അഫ്‌ഗാനിസ്ഥാനിൽ 19 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു

By

Published : Oct 31, 2020, 7:32 PM IST

കാബൂൾ:അഫ്‌ഗാനിസ്ഥാനിൽ വിവിധ ഇടങ്ങളിൽ നടന്ന സൈനിക നടപടികളിൽ 19 താലിബാൻ തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ഡെപ്യൂട്ടി മിലിട്ടറി കമ്മീഷണ്‍ മുല്ല അമാനുല്ലയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. വ്യോമാക്രമണത്തിലാണ് അമാനുല്ലയും മറ്റ് എട്ട് പേരും കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്ത് നശിപ്പിച്ചതായി‌ പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. അതേ സമയം വടക്കൻ ഫരിയാബ് പ്രവിശ്യയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ 10 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details