ബാഗ്ദാദ്: കിഴക്കൻ ബാഗ്ദാദിലെ ഒരു മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 19 പേര്‍ കൊല്ലപ്പെട്ടു. 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സദർ സിറ്റിയിലെ അൽ ഹുവൈലത്ത് മാർക്കറ്റിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
കിഴക്കൻ ബാഗ്ദാദില്‍ ബോംബ് സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു - ഇറാഖ്
നേരത്തെ രണ്ട് ആളുകള്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
കിഴക്കൻ ബാഗ്ദാദില്‍ ബോംബ് സ്ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു
also read: പെഗാസസില്‍ ചോരുമോ മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യത?
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും സ്ഫോടനത്തില്‍ സമീപത്തെ കടകള്‍ തകര്‍ന്നതായും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അതേസമയം നേരത്തെ രണ്ട് ആളുകള്‍ കൊല്ലപ്പെട്ടതായും 20 പേര്‍ക്ക് പരിക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.