ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ പ്രളയത്തില്‍ 16 പേര്‍ മരിച്ചു. പ്രളയത്തെ തുടര്‍ന്ന് നിരവധി പേരെ മാറ്റി പാര്‍പ്പിക്കുകയും കുടാതെ തലസ്ഥാനത്തെ വിമാനത്താവളം അടച്ചിടുകയും ചെയ്‌തു. 19000ത്തോളം പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്.
ജക്കാര്‍ത്തയില്‍ പ്രളയം; 16 മരണം - indonesia
ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് പലസ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. കൂടാതെ ബോഗോര്‍ , ദീപോക് എന്നീ ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായതായും ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് ആഗസ് വിബോവോ പറഞ്ഞു
ജക്കാര്‍ത്തയിലുണ്ടായ പ്രളയത്തില്‍ 16 പേര്‍ മരിച്ചു
ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് പലസ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. കൂടാതെ ബോഗോര്‍ , ദീപോക് എന്നീ ജില്ലകളില്‍ മണ്ണിടിച്ചിലുണ്ടായതായും ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് ആഗസ് വിബോവോ പറഞ്ഞു. ജക്കാര്‍ത്തയും പല സമീപ പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്നും, 31000 പേരെ താല്‍കാലികമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും വിബോവോ വ്യക്തമാക്കി.