ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി സഞ്ചരിച്ച ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ അപകടത്തില്‍ പെട്ടു. 16 പേര്‍ മരിക്കുകയും നിരവധി ആളുകളെ കാണാതാകുകയും ചെയ്‌തിട്ടുണ്ട്. ബംഗ്ലാദേശി ക്യാമ്പുകളില്‍ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്. 138 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 71 പേര്‍ രക്ഷപ്പെട്ടതായി തീരസംരക്ഷണ സേന അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ടു; 16 മരണം - ചരക്ക് നിയന്ത്രണം
138 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 71 പേര്‍ രക്ഷപ്പെട്ടതായി തീരസംരക്ഷണ സേന അറിയിച്ചു.
പരിധിയില്‍ അധികം ആളുകളുമായാണ് ബോട്ട് സഞ്ചരിച്ചിരുന്നത്. ചരക്ക് നിയന്ത്രണമുണ്ടായിരുന്ന ബോട്ടില്‍ കൂടുതല്‍ ചരക്ക് കയറ്റിയതും അപകടത്തിന് കാരണമായി. വിദേശത്ത് മികച്ച ജോലി വാഗ്‌ദാനം ചെയ്‌താണ് പലപ്പോഴും അഭയാര്‍ഥികളെ അനധികൃതമായി ഇത്തരത്തില്‍ കടത്തുന്നത്. അഭയാർഥികള്‍ കടലിൽ അഭിമുഖീകരിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുന്നതിനായി യുഎന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കള്ളക്കടത്തും മനുഷ്യക്കടത്തും തടയുന്നതിനായി നിയമം കൂടുതല്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചതായി യുഎന്‍ ഏജന്‍സി പറഞ്ഞു.