സമുദ്രാതിർത്തി ലംഘിച്ച മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്‌തു - Sri Lankan Navy
മത്സ്യതൊഴിലാളികളുടെ മൂന്ന് ട്രോളറുകളും സേന കണ്ടുകെട്ടിയിട്ടുണ്ടെന്ന് മുതിർന്ന സേന ഉദ്യോഗസ്ഥൻ പറഞ്ഞു
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് പതിനൊന്നോളം ഇന്ത്യൻ മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു. അലാനതിവ് ദ്വീപിന്‍റെ വടക്കൻ തീരത്ത് നിന്നാണ് മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തൊഴിലാളികളുടെ മൂന്ന് ട്രോളറുകളും സേന കണ്ടുകെട്ടിയിട്ടുണ്ടെന്ന് മുതിർന്ന സേന ഉദ്യോഗസ്ഥൻ പറഞ്ഞു. ജാഫ്‌ന ഫിഷറീസ് ഡയറക്‌ടറേറ്റിന് മത്സ്യതൊഴിലാളികളെയും ട്രോളറുകളും കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ നിരീക്ഷണത്തിന്‍റെ ഫലമായി സമുദ്രാതിർത്തി ലംഘനം കുറഞ്ഞിട്ടുണ്ടെന്നും നാവികസേന ഉദ്യോഗസ്ഥൻ പറഞ്ഞു.