കേരളം

kerala

ETV Bharat / international

2020 ഓഗസ്റ്റ് വരെ നേപ്പാൾ സന്ദർശിച്ചത് 1,77,675 വിദേശ വിനോദ സഞ്ചാരികൾ - ഹിമാലയൻ രാജ്യം

ജനുവരി 16,800 ഇന്ത്യക്കാർ നേപ്പാൾ സന്ദർശിച്ചെങ്കിൽ ഫെബ്രുവരിയിൽ 16,558 പേരാണ് ഹിമാലയൻ രാജ്യം സന്ദർശിച്ചത്. മാർച്ചിൽ 34052 ഇന്ത്യക്കാരാണ് രാജ്യം സന്ദർശിച്ചത്

1.77 lakh tourists visit Nepal in first 8 months of 2020  Indians top list  ഹിമാലയൻ രാജ്യം  നേപ്പാൾ
2020 ഓഗസ്റ്റ് വരെ നേപ്പാൾ സന്ദർശിച്ചത് 1,77,675 വിദേശ വിനോദ സഞ്ചാരികൾ

By

Published : Sep 13, 2020, 3:30 PM IST

കാഠ്മണ്ഡു:2020 ലെ ആദ്യ എട്ട് മാസങ്ങളിൽ 1,77,675 വിദേശ വിനോദ സഞ്ചാരികൾ നേപ്പാൾ സന്ദർശിച്ചതായി രാജ്യത്തെ ഇമിഗ്രേഷൻ വകുപ്പിന്‍റെ (ഡിഒഐ) കണക്കുകൾ വ്യക്തമാക്കുന്നു. 1.77 ലക്ഷം സഞ്ചാരികളിൽ ഏറിയ പങ്കും ഇന്ത്യൻ സഞ്ചാരികളായിരുന്നുവെന്നും കണക്കുകൾ.

ജനുവരിയില്‍ 16,800 ഇന്ത്യക്കാർ നേപ്പാൾ സന്ദർശിച്ചെങ്കിൽ ഫെബ്രുവരിയിൽ 16,558 പേരാണ് ഹിമാലയൻ രാജ്യം സന്ദർശിച്ചത്. മാർച്ചിൽ 34052 ഇന്ത്യക്കാരാണ് രാജ്യം സന്ദർശിച്ചത്. 13 വിദേശ പൗരന്മാരാണ് ഏപ്രിൽ മാസത്തിൽ രാജ്യം സന്ദർശിച്ചത്. ഇതിൽ രണ്ട് പേർ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. മെയ് മാസത്തിൽ 30, ജൂണിൽ 100, ജൂലൈ മാസത്തിൽ 195, ഓഗസ്റ്റ് മാസത്തിൽ 265 എന്നിങ്ങനെയാണ് കൊവിഡ് കാലത്ത് നേപ്പാൾ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം.

ഓഗസ്റ്റിൽ 55 യുഎസ് പൗരന്മാരും 42 യുകെ പൗരന്മാരും നേപ്പാൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 739,000 സഞ്ചാരികളാണ് ഹിമാലയൻ രാജ്യത്ത് എത്തിയിരുന്നത്.

ABOUT THE AUTHOR

...view details