കേരളം

kerala

ETV Bharat / international

മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് 13 മരണം - വിമാനം

ലാസ് വിഗാസിൽ നിന്നും മോൺട്രേയിലേക്കുള്ള യാത്രയിൽ ചലഞ്ചർ 601 ജെറ്റ് വിമാനമാണ് തകർന്നുവീണത്

സ്വകാര്യ ജെറ്റ് വിമാനം തകർന്നു

By

Published : May 9, 2019, 9:25 AM IST

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ കാണാതായ സ്വകാര്യ ജെറ്റ് വിമാനം കണ്ടെത്തി. മെക്സിക്കോയിലെ കോഹ്യുല പർവ്വത പ്രദേശത്ത് തകർന്നനിലയിലാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചു. രാജ്യ പൊതുസുരക്ഷാ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് അഞ്ചിന് ലാസ് വിഗാസിൽ നിന്നും മോൺട്രേയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം കാണാതായത്. 10 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാനഡ ബോംബാർഡിയർ നിർമ്മിച്ച ചലഞ്ചർ 601 ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.

മോൺക്ലോവ സിറ്റിയിൽ നിന്ന് പറന്നുയർന്ന വിമാനം മോൺട്രേയുടെ വടക്ക് പടിഞ്ഞാറ് 180 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന റഡാറിൽ നിന്നാണ് അപ്രത്യക്ഷമായത്. അപകടകാരണം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ABOUT THE AUTHOR

...view details