വാഷിങ്‌ടൺ: കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെ തടയാൻ ലോകമെമ്പാടുമുള്ള ആളുകളുമായി അവരുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് .ജി-20 നേതാക്കളുമായി അടിയന്തര വെർച്വൽ മീറ്റിംഗിന് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രശ്നത്തെക്കുറിച്ച് ചർച്ച നടത്തിയതായും വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. കൂടുതൽ പുതിയ തരം ആശയങ്ങളും വ്യത്യസ്ത ആശയങ്ങളും ചർച്ച ചെയ്തു. പ്രശ്നത്തെ നേരിടാൻ തങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കും. 151 രാജ്യങ്ങളിലേക്ക് ഉടൻ തന്നെ പുതിയ ആശയങ്ങൾ കൈമാറേണ്ടത് അത്യാവശ്യമാണ്. വളരെ വ്യത്യസ്തമായ രീതിയാണ് തങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
കൊവിഡ്19; ജി 20 രാജ്യങ്ങളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് - coronavirus
ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളെ സഹായിക്കുന്നതിന് ജി 7, ജി 20, പി 5 എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജി 20 ഉച്ചകോടി പ്രസ്താവനയെ യുഎസ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് പ്രശംസിച്ചു. പ്രതിസന്ധിയെ നേരിടാൻ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 5 ട്രില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചതായും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രംപ് ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു. കൊവിഡ് 19 ചെറുക്കാനുള്ള പുതിയ ശ്രമങ്ങളെ പറ്റിയും അതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചും അവർ ചർച്ച ചെയ്തു. ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക് എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളെ സഹായിക്കുന്നതിന് ജി 7, ജി 20, പി 5 എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ജി 20 ഉച്ചകോടി പ്രസ്താവനയെ യുഎസ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് പ്രശംസിച്ചു. കൊവിഡ് 19 നെ പോരാടുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനും ഉള്ള പ്രതിജ്ഞാബദ്ധത അവർ സ്ഥിരീകരിച്ചു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും സുതാര്യവും സുസ്ഥിരവുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കാനും അടിയന്തരമായി പ്രവർത്തിക്കാൻ ചേംബർ ജി 20 അംഗങ്ങളോട് അവശ്യപ്പെട്ടു. പ്രതിസന്ധിയെ നേരിടാൻ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് 5 ട്രില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചതായും ട്രംപ് പറഞ്ഞു.