വാക്സിനേഷൻ നൽകുന്നതിൽ തടസമുണ്ടാകുന്നത് അപകടം സൃഷ്ടിക്കും: ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന
വാക്സിനേഷൻ നൽകാതെ വന്നാൽ 68 രാജ്യങ്ങളിലായി ഒരു വയസ്സിന് താഴെയുള്ള 80 ദശലക്ഷം കുട്ടികളുടെ ജീവൻ അപകടത്തിലാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
ജനീവ:കൊവിഡ് പശ്ചാത്തലത്തിൽ എബോള, മെനിഞ്ചൈറ്റിസ്, മീസിൽസ്, പോളിയോ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനേഷൻ പരിപാടികൾ തടസം നേരിടുമെന്ന് ലോകാരോഗ്യ സംഘടനയും യുനിസെഫും മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ നൽകാതെ വന്നാൽ 68 രാജ്യങ്ങളിലായി ഒരു വയസിന് താഴെയുള്ള 80 ദശലക്ഷം കുട്ടികളുടെ ജീവൻ അപകടത്തിലാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോഗപ്രതിരോധ ഡാറ്റ പ്രകാരം 129 രാജ്യങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വാക്സിനേഷൻ സേവനങ്ങൾ ഭാഗീകമായോ പൂർണമായോ നിർത്തിവെച്ചിട്ടുണ്ട്.