വാഷിങ്ടൺ :2021ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുൻ അമേരിക്കൻ പ്രഡിഡന്‍റ് ഡൊണാൾഡ് ട്രംപ് പൊതുവേദികളിൽ സജീവമാകുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ നോർത്ത് കരോളിനയിൽ വിജയം ഉറപ്പിക്കുമെന്ന് ഇവിടെ സംഘടിപ്പിച്ച റിപ്പബ്ലിക്കൻ കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു. ഗ്രീൻവില്ലെ നഗരത്തിൽ നടന്ന നോർത്ത് കരോലിന റിപ്പബ്ലിക്കൻ പാർട്ടിയുടെ കൺവെൻഷനിലെ മുഖ്യ പ്രഭാഷകനായിരുന്നു ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് വിട്ടശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നത്.
വൈറ്റ് ഹൗസ് വിട്ട ശേഷം ഇതാദ്യമായി ട്രംപ് പൊതുവേദിയില്‍
റിപ്ലബ്ലിക്കന്‍ പാർട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള പ്രദേശമാണ് നോർത്ത് കരോളീന.
വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ട്രംപ് വീണ്ടും പൊതുവേദികളിലേക്ക് തിരിച്ചെത്തുന്നു
READ MORE:ട്രംപിന് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്
റിപ്ലബ്ലിക്കൻ പാർട്ടിക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് നോർത്ത് കരോളിന. ഇതുവരെ നടന്ന 13 പ്രസിഡൻഷ്യല്‍ തെരഞ്ഞെടുപ്പിൽ 11 തവണയും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിക്കാണ് ഇവിടെ മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. ജിമ്മി കാർട്ടർ, ബരാക് ഒബാമ എന്നിവര്‍ മത്സരിച്ചപ്പോള്‍ മാത്രമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് മുന്നേറിയത്.