വാഷിംങ്‌ടണ്‍:അമേരിക്ക കൊവിഡ് വാക്സിന്‍ കണ്ടുപിടിത്തത്തിന് തൊട്ടരികില്‍ എത്തിയെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
അമേരിക്ക കൊവിഡ് വാക്സിന്‍ കണ്ടുപിടിത്തത്തിന് അരികിലെന്ന് ട്രംപ് - കൊവിഡ് പ്രതിരോധം
തങ്ങളുടെ ബുദ്ധി കേന്ദ്രങ്ങളെല്ലാം മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണത്തില്‍ മുഴുകിയിരിക്കുകയാണ് . നിര്‍ഭാഗ്യവശാല്‍ മരുന്ന് ഉപയോഗിച്ചു നോക്കാനുള്ള സമയമായിട്ടില്ല. പരീക്ഷണങ്ങള്‍ക്ക് ഏറെ സമയമെടുക്കുമെന്നും ട്രംപ്
തങ്ങളുടെ ബുദ്ധി കേന്ദ്രങ്ങളെല്ലാം മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണത്തില്‍ മുഴുകി ഇരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ മരുന്ന് ഉപയോഗിച്ചു നോക്കാനുള്ള സമയമായിട്ടില്ല. പരീക്ഷണങ്ങള്‍ക്ക് ഏറെ സമയമെടുക്കും. എന്നാലും എത്രയും പെട്ടന്ന് മരുന്ന് കണ്ടെത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയെ കൂടാതെ ജര്‍മ്മനി, ചൈന, യു.കെ തുടങ്ങിയ രാജ്യങ്ങളിലും വാക്സില്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ട്. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച എല്ലാ മേഖലകളിലും പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. ഇവിടങ്ങള്‍ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. 23 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞു. 4.93 മില്യണ്‍ കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. മെയ് ഒന്നു വരെ ജനങ്ങളോട് സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയാനാണ് ഭരണകൂടം ആവശ്യപ്പെട്ടത്. ഇത് ഒരു പക്ഷെ നീട്ടിയേക്കും. അതേസമയം അമേരിക്കയില്‍ 8.69 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിത്. 49963 പേര്‍ മരിച്ചു.