കേരളം

kerala

ETV Bharat / international

കൊവിഡ് 19 ബാധ കണ്ടെത്തിയ ക്രൂയിസ് കപ്പൽ ഓക്ക്‌ലാൻഡ് തീരത്ത് അടുപ്പിക്കുന്നു - യുഎസ് ക്രൂയിസ് കപ്പൽ

ഞായറാഴ്‌ച ഓക്ക്‌ലാൻഡ് തീരത്ത് എത്തുമെന്നും എന്നാൽ തീരത്തിറങ്ങാൻ ദിവസങ്ങൾ കാത്തിരിക്കണമെന്നും ഗ്രാൻഡ് പ്രിൻസസിലെ യാത്രക്കാരൻ കരോലിൻ റൈറ്റ് വ്യക്തമാക്കി

ലോസ് ഏഞ്ചലസ്  കൊവിഡ് 19  യുഎസ് ക്രൂയിസ് കപ്പൽ  ലോസ് ഏഞ്ചൽസ്
കൊവിഡ് 19 ബാധ കണ്ടെത്തിയ ക്രൂയിസ് കപ്പൽ ഓക്ക്‌ലാൻഡ് തിരത്ത് അടുപ്പിക്കുന്നു

By

Published : Mar 8, 2020, 6:59 PM IST

ലോസ് ഏഞ്ചലസ്:കൊവിഡ് 19 ബാധ കണ്ടെത്തിയതിനെത്തുടർന്ന് തീരത്ത് അടുപ്പിക്കാൻ സാധിക്കാതിരുന്ന യുഎസ് ക്രൂയിസ് കപ്പൽ ലോസ് ഏഞ്ചൽസിലെ ഓക്ക്‌ലാൻഡ് തീരത്ത് അടുപ്പിക്കാൻ തീരുമാനം. കപ്പൽ തീരത്ത് അടുപ്പിക്കാൻ തീരുമാനിച്ചതായി കപ്പലിലെ യാത്രക്കാരും യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഞായറാഴ്‌ച ഓക്ക്‌ലാൻഡ് തീരത്ത് എത്തുമെന്നും എന്നാൽ തീരത്തിറങ്ങാൻ ദിവസങ്ങൾ കാത്തിരിക്കണമെന്നും ഗ്രാൻഡ് പ്രിൻസസിലെ യാത്രക്കാരൻ കരോലിൻ റൈറ്റ് വ്യക്തമാക്കി. കപ്പൽ അടുപ്പിക്കാൻ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അനുവാദം നൽകിയതിന്‍റെ അടിസ്ഥാമനത്തിലാണ് തീരുമാനം.

ABOUT THE AUTHOR

...view details