കൊൽക്കത്ത:അഭിജിത്ത് ബാനർജിയെ അഭിനന്ദിച്ച് അമര്‍തൃ സെന്‍. അഭിജിത്ത് ബാനര്‍ജിക്ക് പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഏറ്റവും അർഹനായ വ്യക്തിക്കാണ് പുരസ്‌കാരം ലഭിച്ചതെന്നും അമര്‍തൃ സെന്‍ പറഞ്ഞു. ഈ വർഷം സാമ്പത്തിക ശാസ്‌ത്രത്തിൽ മൂന്ന് പേർക്കാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനമാണ് 58 കാരനായ അഭിജിത്ത് വിനായക് ബാനർജിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഭാര്യ എസ്തേര്‍ ദുഫ്ലോയും ഹാര്‍വാഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മൈക്കൽ ക്രെമറുമാണ് അഭിജിത്ത് ബാനര്‍ജിയോടൊപ്പം പുരസ്കാരം പങ്കുവെച്ചത്.
അഭിജിത്ത് ബാനര്‍ജിയെ അഭിനന്ദിച്ച് അമർത്യ സെൻ - nobel prize 2019
സാമ്പത്തിക നൊബേല്‍ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് അഭിജിത്ത് ബാനര്‍ജി. 1998ല്‍ ഈ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് അമര്‍തൃ സെന്‍
അഭിജിത്ത് ബാനര്‍ജിയെ അഭിനന്ദിന് അമർത്യ സെൻ
ഇന്ത്യയില്‍ ആദ്യമായി സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്കാരം നേടിയ വ്യക്തിയാണ് അമൃത്യാ സെന്‍. 1998ലായിരുന്നു അമര്‍തൃ സെന്നിന് പുരസ്കാരം ലഭിച്ചത്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പുരസ്കാരം ലഭിച്ച മറ്റൊരു ഇന്ത്യക്കാരനാണ് അഭിജിത്ത് ബാനര്‍ജി.
Last Updated : Oct 15, 2019, 10:52 AM IST