കരാകസ്: വെനസ്വേലൻ പ്രതിപക്ഷനേതാവ് ജുവാൻ ഗെയ്ദോക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനിപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണെന്നും ഈ മഹാമാരി മനുഷ്യരെന്ന നിലയിൽ നമ്മുടെ ദുർബലതയെ ഓർമ്മപ്പെടുത്തുന്നുവെന്നും ഗെയ്ദോ കൂട്ടിച്ചേർത്തു.
വെനസ്വേലൻ പ്രതിപക്ഷനേതാവ് ജുവാന്‍ ഗെയ്ദോക്ക് കൊവിഡ് സ്ഥിരീകരിച്ചു - വെനസ്വേല
കൊവിഡ് സ്ഥിരീകരിച്ചതായി ജുവാൻ ഗെയ്ദോക്ക് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു
2019 ജനുവരിയില്‍ അന്നത്തെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ദേശീയ നിയമസഭയുടെ തലവനായിരുന്ന ജുവാൻ ഗെയ്ദോ, പ്രസിഡന്‍റായ നിക്കോളാസ് മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിൽ സ്വയം ഇടക്കാല പ്രസിഡന്‍റായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ 2020 ഡിസംബറിൽ വെനസ്വേലയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടത്തി. നൂറിലധികം രാഷ്‌ട്രീയ പാർട്ടികളും അസോസിയേഷനുകളും പങ്കെടുത്ത തെരഞ്ഞെടുപ്പിൽ ഗെയ്ദോ പക്ഷം ഉൾപ്പെടെ 20 ഓളം പാർട്ടികൾ പങ്കെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ദേശീയ തെരഞ്ഞെടുപ്പ് സമിതി (സിഎൻഇ) പുറത്തുവിട്ട തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് സോഷ്യലിസ്റ്റ് സൈമൺ ബൊളിവർ ഗ്രേറ്റ് പാട്രിയോട്ടിക് പോൾ അലയൻസ് (ജിപിപിഎസ്ബി) പാർലമെന്‍റ് സീറ്റുകളിൽ 91.34 ശതമാനം നേടി വിജയിച്ചു. നിക്കോളാസ് മഡുറോ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പ്രതിപക്ഷം തങ്ങളുടെ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന് ഗെയ്ദോ പ്രഖ്യാപിച്ചു.