വാഷിങ്ടൺ: സൈനികരെ പിൻവലിക്കാനുള്ള യുഎസ് നീക്കം ഇരുവിഭാഗത്തിനും പ്രത്യാഘാതമുണ്ടാക്കുമെന്ന് അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി. പ്രസിഡന്‍റ് ബൈഡന്‍റെ തീരുമാനം അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾക്കും അമേരിക്കൻ ജനതയ്ക്കും ഒരേപോലെ അനന്തരഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ഘാനി പറഞ്ഞു. യുഎസുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും അഫ്‌ഗാനിസ്ഥാന് സുരക്ഷയും മാനുഷിക സഹായവും നൽകുന്നത് അമേരിക്ക തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
സൈന്യത്തെ പിന്‍വലിക്കൽ; ഇരു രാജ്യങ്ങൾക്കും തിരിച്ചടിയെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് - താലിബാന്‍
അഫ്‌ഗാനിസ്ഥാന്‍ ജനതയ്ക്ക് സുരക്ഷയും മാനുഷിക സഹായവും അമേരിക്ക നൽകുമെന്ന് ഉറപ്പ് നൽകിയതായും അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി പറഞ്ഞു.
സൈന്യത്തെ പിന്‍വലിക്കൽ; ഇരു രാജ്യങ്ങൾക്കും തിരിച്ചടിയെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ്
താലിബാന്‍ തീവ്രവാദികൾ പിടിച്ചെടുത്ത നിരവധി ജില്ലകളെ അഫ്‌ഗാന്‍ സുരക്ഷാ സേന വീണ്ടെടുത്തതായും ഘാനി അറിയിച്ചു. അമേരിക്ക ഇതിനോടകം തന്നെ പ്രദേശത്ത് നിന്ന് നാറ്റോ സേനകളെ പിന്‍വലിച്ചു. ഇതിനിടെ അഫ്‌ഗാനിസ്ഥാന് സഹായം തുടരുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതുവരെ യുഎസ് കൊവാക്സ് സംവിധാനം വഴി അഫ്‌ഗാന്‍ ജനതയ്ക്ക് മൂന്ന് ദശലക്ഷം ഡോസ് ജോൺസൺ ആന്‍ഡ് ജോൺസൺ കൊവിഡ് വാക്സിനാണ് വിതരണം ചെയ്തത്.
Also read: കൊളമ്പിയൻ പ്രസിഡന്‍റിന്‍റെ ഹെലികോപ്റ്റർ വെടി വച്ചിടാൻ ശ്രമം