വാഷിങ്ടൺ:അഫ്‌ഗാന്‍റെ ഭാവിയെ സ്വാധീനിക്കുന്ന തരത്തിൽ സ്വാധീനം ചെലുത്തുന്ന പാകിസ്ഥാന്‍റെ നടപടികൾ അമേരിക്ക നിരീക്ഷിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. പാകിസ്ഥാൻ മേഖലയിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തുമെന്നും എന്ത് സ്വാധീനമാണ് അഫ്‌ഗാനിൽ കൊണ്ടുവരികയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ആദ്യത്തെ പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാന് വിവിധ താൽപര്യങ്ങളുണ്ടെന്നും അതിൽ ചില താൽപര്യങ്ങൾ യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ബിങ്കൻ വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാനിലെ ഭാവിയെ സംബന്ധിച്ച് വാതുവയ്‌പ് നടത്തുന്ന രാജ്യമാണ് പാകിസ്ഥാൻ. താലിബാൻ അംഗങ്ങൾക്ക് അഭയം നൽകുന്ന രാജ്യമാണ്. തീവ്രവാദ വിരുദ്ധ സഹകരണങ്ങളിൽ യുഎസുമായി കൈക്കോർക്കുന്നതും ഈ പാകിസ്ഥാൻ തന്നെയാണെന്നും തന്നെയാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി.