വാഷിങ്‌ടൺ:നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരസ്‌പരധാരണയിലെത്തിയതിനെ സ്വാഗതം ചെയ്‌ത് യുഎസ്. ''ദക്ഷിണേഷ്യയിൽ കൂടുതൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ഒരു നല്ല നടപടിയാണ് ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഈ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്യുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
വെടിനിർത്തൽ കരാര്‍; ഇന്ത്യ-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്‌ത് യുഎസ് - സംയുക്ത പ്രസ്താവന
ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്യം വ്യാഴാഴ്‌ച്ച സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
വെടിനിർത്തൽ സംബന്ധിച്ച ഇന്ത്യ-പാകിസ്ഥാൻ സംയുക്ത പ്രസ്താവനയെ സ്വാഗതം ചെയ്‌ത് യുഎസ്
അതിർത്തിയിലെ അക്രമണങ്ങളും സംഘർഷങ്ങളും കുറക്കുന്നതിനായാണ് ഇരു രാജ്യങ്ങളും പരസ്‌പര ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്യം വ്യാഴാഴ്‌ച്ച സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 2003 ലാണ് നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ചത്. എന്നാൽ സമീപകാലത്ത് നിരവധി തവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.