കേരളം

kerala

ETV Bharat / international

വിന്‍റർ ഒളിമ്പിക്സ് 2022: മാധ്യമപ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുതെന്ന് ചൈനയോട് അമേരിക്ക - boycott Winter Olympics

ചൈനയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം നിലനിൽക്കുന്നതിനാൽ വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാൻ മനുഷ്യാവകാശ പ്രവർത്തകരും യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങളും ആവശ്യപ്പെട്ടു.

US urges China not to restrict journalists' freedom at Beijing  CHina  journalists' freedom in China  winter olympics 2022  winter olympics  2022 winter olympics  വിന്‍റർ ഒളിമ്പിക്സ് 2022  വിന്‍റർ ഒളിമ്പിക്സ്  2022 വിന്‍റർ ഒളിമ്പിക്സ്  Beijing Olympics  Beijing  ബീജിങ് ഒളിമ്പിക്സ്  ബീജിങ്ങ് ഒളിമ്പിക്സ്  ചൈനയിൽ മനുഷ്യാവകാശ ലംഘനം  ചൈന മനുഷ്യാവകാശ ലംഘനം  People's Republic of China  PRC  ചൈന  Foreign Correspondents' Club of China  ഫോറിൻ കറസ്‌പോണ്ടന്‍റ്സ് ക്ലബ്  ചൈന ഫോറിൻ കറസ്‌പോണ്ടന്‍റ്സ് ക്ലബ്  boycott Winter Olympics  FCCC
US urges China not to restrict journalists freedom at winter olympics 2022

By

Published : Nov 5, 2021, 2:48 PM IST

വാഷിങ്ടൺ:2022ലെ വിന്‍റർ ഒളിമ്പിക്‌സിന് (Winter Olympics 2022) മാധ്യമപ്രവർത്തകരുടെ പ്രവേശനവും സഞ്ചാരവും നിയന്ത്രിക്കരുതെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ. അതേസമയം ഗെയിംസിൽ പങ്കെടുക്കുമോയെന്ന് യുഎസ് വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ അമേരിക്ക ആശങ്കകൾ ഉന്നയിക്കുന്നത് തുടരുമെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാധ്യമപ്രവർത്തകർക്കുള്ള സഞ്ചാര സ്വാതന്ത്ര്യവും പ്രവേശനവും പരിമിതപ്പെടുത്തരുതെന്നും ഒളിമ്പിക്, പാരാലിമ്പിക് ഗെയിമുകളിൽ ഉൾപ്പെടെ സുരക്ഷിതമായും സ്വതന്ത്രമായും റിപ്പോർട്ടുചെയ്യാൻ മാധ്യമപ്രവർത്തകർക്ക് കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് (People's Republic of China(PRC)) അഭ്യർഥിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ALSO READ:കാലാവസ്ഥ വ്യതിയാനം നേരിടാന്‍ പ്രഖ്യാപനം; ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് ഐ.എം.എഫ്‌

ചൈനയിൽ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് റിപ്പോർട്ടിങ് നടത്തുന്നതിന്‍റെ സുതാര്യതയുടെയും വ്യക്തതയുടെയും അഭാവത്തെക്കുറിച്ച് ബീജിങ് ആസ്ഥാനമായുള്ള പത്രപ്രവർത്തകർ ആഴത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചതായി മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ വിന്‍റർ ഒളിമ്പിക് ഗെയിം തയാറെടുപ്പുകളുടെ കവറേജിൽ വിദേശ പത്രമാധ്യമ സംഘടനകൾക്ക് തുടർച്ചയായി തടസം നേരിട്ടതായും പതിവ് പരിപാടികളിൽ പങ്കെടുക്കുന്നത് നിരസിച്ചതായും മത്സര വേദികൾ സന്ദർശിക്കുന്നത് തടഞ്ഞതായും ചൈനയിലെ ഫോറിൻ കറസ്‌പോണ്ടന്‍റ്സ് ക്ലബ് (Foreign Correspondents' Club of China(FCCC)) ട്വീറ്റിൽ പറഞ്ഞു.

അതേസമയം ചൈനയിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം നിലനിൽക്കുന്നതിനാൽ വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാൻ (boycott Winter Olympics) മനുഷ്യാവകാശ പ്രവർത്തകരും യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങളും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇറാൻ, ഉത്തര കൊറിയ, കാലാവസ്ഥാ പ്രതിസന്ധി മുതലായ മേഖലകളിൽ ചൈനയുമായി പ്രവർത്തിക്കുമ്പോഴും മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് അമേരിക്ക ആശങ്കകൾ ഉന്നയിക്കുന്നത് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ പറഞ്ഞു.

ABOUT THE AUTHOR

...view details