ടെഹ്‌റാൻ:സിറിയ, ഇറാഖ് എന്നീ അറബ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയെ ഉടൻ പുറത്താക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് അയതൊല്ല അലി ഖമേനി.ഞായറാഴ്ച ഇറാനിയൻ വിദ്യാർഥികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഖമേനി ഇക്കാര്യം വ്യക്തമാക്കിയതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അമേരിക്കയെ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്ന് ഉടൻ പുറന്തള്ളുമെന്ന് ഇറാൻ പരമോന്നത നേതാവ്
ഞായറാഴ്ച ഇറാനിയൻ വിദ്യാർഥികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഖമേനി ഇക്കാര്യം വ്യക്തമാക്കിയതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ സുപ്രീം നേതാവ്
അമേരിക്കക്കാർ ഇറാഖിലും സിറിയയിലും തുടരില്ലെന്നും അമേരിക്കക്കാർ ഭീകരതയെ പിന്തുണയ്ക്കുന്നവരാണെന്നും അവരെ പുറത്താക്കുമെന്നും ഖമേനി പറഞ്ഞു.അമേരിക്കയെ ഇറാനിയൻ രാജ്യത്തിന്‍റെ ഏറ്റവും കടുത്ത ശത്രു എന്ന് വിളിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ പരാമർശം.