കേരളം

kerala

ETV Bharat / international

കാലിഫോര്‍ണിയയിലെ ജൂതപ്പള്ളിയില്‍ വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു - California

ആരാധനാ ചടങ്ങുകള്‍ക്കിടെ കാലിഫോര്‍ണിയയിലെ ജൂതപ്പള്ളിയില്‍ വെടിവയ്പ്. വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

കാലിഫോര്‍ണിയയിലെ ജൂതപ്പള്ളിയില്‍ വെടിവയ്പ്

By

Published : Apr 28, 2019, 5:47 AM IST

കാലിഫോര്‍ണിയ പോവെ സിറ്റിയിലെ ജൂതപ്പള്ളിയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. വെടിവയ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്തു. സിനഗോഗില്‍ ആരാധനാ ചടങ്ങുകള്‍ക്കിടെ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് വെടിവയ്പുണ്ടായത്. മരിച്ചത് ഒരു സ്ത്രീയാണ്. ഒരു പെണ്‍കുഞ്ഞിനും രണ്ട് പുരുഷന്മാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് എന്ന സിനഗോഗിലും സമാനമായ വെടിവയ്പിനെ തുടര്‍ന്ന് 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details