ഇന്ത്യയ്ക്ക് നാറ്റോ തുല്യ പദവി: പ്രതിരോധ സഹകരണം ശക്തമാക്കി അമേരിക്കയും ഇന്ത്യയും - ഇന്ത്യയ്ക്ക് നാറ്റോ തുല്യ പദവി
ഇന്ത്യയെ നാറ്റോ രാജ്യങ്ങൾക്ക് തുല്യമായ പദവിയിലേക്ക് ഉയർത്തുന്നത് പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു
വാഷിങ്ടൺ: നാറ്റോ സഖ്യ രാജ്യങ്ങൾക്ക് തുല്യമായ പദവി ഇനി ഇന്ത്യയ്ക്കും. ഇതിനുള്ള നിയമ വ്യവസ്ഥ അമേരിക്കൻ സെനറ്റ് പാസാക്കി. ഈ നിർദ്ദേശം അടങ്ങുന്ന 2020 സാമ്പത്തിക വർഷത്തെ നാഷണല്‍ ഡിഫൻസ് ഓതറൈസേഷൻ നിയമ ബില്‍ കഴിഞ്ഞയാഴ്ച സെനറ്റില്‍ പാസാക്കിയിരുന്നു. ഇസ്രയേല്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങളുമായി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും സെനറ്റ് അനുമതി നല്‍കി. സെനറ്ററായ ജോൺ കോണിനാണ് സെനറ്റില്‍ നിർദ്ദേശം അവതരിപ്പിച്ചത്. മാർക്ക് വാർനർ പിന്തുണച്ചു. നിയമം നടപ്പാകുന്നതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയില്‍ ഭീകരവിരുദ്ധ പ്രവർത്തനം, സമുദ്രസുരക്ഷ, കടല്‍ക്കൊള്ള തടയല്‍ എന്നി വിഷയങ്ങളില്‍ ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടും. ഇന്ത്യയെ നാറ്റോ രാജ്യങ്ങൾക്ക് തുല്യമായ പദവിയിലേക്ക് ഉയർത്തുന്നത് പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു.