യുഎസില്‍ 1.2ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്; ഉയര്‍ന്ന പ്രതിദിന നിരക്ക് - യുഎസില്‍ 1.2ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്
യുഎസില്‍ നിലവില്‍ 9.6 മില്ല്യണ്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
വാഷിങ്‌ടണ്‍: യുഎസില്‍ 1,21,888 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുഎസില്‍ നിലവില്‍ 9.6 മില്ല്യണ്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്കും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത് യുഎസിലാണ്. 2,34,944 പേരാണ് യുഎസില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ആഗോളതലത്തില്‍ ഇതുവരെ 48,801,037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12,35,335 പേരാണ് കൊവിഡ് മൂലം ലോകത്താകെ മരിച്ചത്.