വാഷിങ്ടണ്‍:ഫൈസര്‍ വാക്‌സിന്‍റെ ഉപയോഗത്തിന് പൂര്‍ണാനുമതി നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ). അമേരിക്കയില്‍ പൂര്‍ണ അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്‌സിനാണ് ഫൈസര്‍. കഴിഞ്ഞ ഡിസംബറില്‍ രണ്ട് ഡോസ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
പൂര്‍ണാനുമതി ലഭിക്കുന്ന ആദ്യ വാക്‌സിന്‍
പതിനാറ് വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. 204 ദശലക്ഷം ആളുകളാണ് അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ എടുത്തിട്ടുള്ളത്. വാക്‌സിനുമായി ബന്ധപ്പെട്ട സന്ദേഹങ്ങള്‍ ഒഴിവാക്കാനും വാക്‌സിന്‍ സുരക്ഷിതവും ഗുണപ്രദവുമാണെന്ന് ബോധ്യപ്പെടുത്താനും തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വളരെ അപൂര്‍വമായി മാത്രമേ ഗൗരവമായ പാര്‍ശ്വഫലങ്ങള്‍ പ്രകടമായൊള്ളുവെന്ന് എഫ്‌ഡിഎ വ്യക്തമാക്കി. മൊഡേണയും പൂര്‍ണാനുമതിക്കായി എഫ്‌ഡിഎയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.