ശ്രീലങ്കൻ യാത്ര: പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക - അമേരിക്ക
വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മറ്റ് തിരക്കേറിയ പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി.
ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ പൗരന്മാരോട് ശ്രീലങ്കയിലേക്കുളള യാത്രയിൽ പുനരവലോകനം നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ക്ലബുകള്‍, റസ്റ്ററന്‍റുകള്‍, ആരാധനാലയങ്ങൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇനിയും ആക്രമണങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മറ്റ് തിരക്കേറിയ പ്രദേശങ്ങളിലും പോകുമ്പോൾ ജാഗ്രത പുലര്‍ത്തണമെന്നും പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പിന്തുടരണമെന്നും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ 40 വിദേശികൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 11 പേർ ഇന്ത്യക്കാരാണ്.