വാഷിങ്ടണ്‍: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. സര്‍ക്കാരിന്‍റെ നയങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് രാജി വാര്‍ത്ത പുറത്ത് വിട്ടത്. ജോണ്‍ ബോള്‍ട്ടനോട് വൈറ്റ് ഹൗസില്‍ ഇനി സേവനം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പല അഭിപ്രായങ്ങളിലും എനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് ട്രംപ് തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി. അടുത്ത ആഴ്ച പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുമെന്നും ട്രംപ് അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി - അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്
ജോണ്‍ ബോള്‍ട്ടനെയാണ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ട്രംപ് പുറത്താക്കിയത്.
ഡൊണാള്‍ഡ് ട്രംപ്
എന്നാല്‍ താന്‍ തന്നെയാണ് രാജി സന്നദ്ധത അറിയിച്ചതെന്ന് ബോള്‍ട്ടണ്‍ ട്വീറ്റില്‍ പറഞ്ഞു. ട്രംപിന്‍റെ മൂന്നാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ് ബോള്‍ട്ടണ്‍. നേരത്തേ ബോള്‍ട്ടണിന്‍റെ നിയമനത്തിനെതിരെ ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി രംഗത്തെത്തിയിരുന്നു. ഭീകരസംഘടനകളുമായി ബന്ധമുള്ള ബോള്‍ട്ടണിനെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത് നാണംകെട്ട നടപടിയെന്നാണ് ഇറാന്‍ പ്രതികരിച്ചത്.