ന്യൂയോർക്ക്: യുഎസ് നാവികസേനയുടെ ആശുപത്രി കപ്പല്‍ ന്യൂയോര്‍ക്കിലെത്തി. നാവികസേനയുടെ ആശുപത്രി കപ്പലായ യുഎസ്എൻഎസ് കംഫര്‍ട്ടാണ് ചികിത്സിക്കാനായി എത്തിയിട്ടുള്ളത്. കപ്പലിനകത്ത് 1000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 24 ആധുനിക ഓപ്പറേഷൻ തീയറ്ററുകളുമുണ്ട്.
യുഎസ് നാവികസേനയുടെ കപ്പല്‍ ആശുപത്രി ന്യൂയോർക്കിൽ എത്തി
യുഎസ്എൻഎസ് കംഫര്‍ട്ടാണ് ന്യൂയോർക്കിൽ എത്തിയിട്ടുള്ളത്. ആശുപത്രിയിൽ കഴിയുന്ന സാധാരണ രോഗികളെ കപ്പലിനകത്തേക്ക് മാറ്റും. ആശുപത്രികൾ പൂർണമായും കൊവിഡ് ബാധിച്ചവർക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം.
കൊവിഡ് 19 ബാധിതരെ ചികിത്സിപ്പിക്കുന്നതിന് വേണ്ടിയല്ല കപ്പൽ ആശുപത്രി തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന സാധാരണ രോഗികളെ കപ്പലിനകത്തേക്ക് മാറ്റും. ആശുപത്രികൾ പൂർണമായും കൊവിഡ് ബാധിച്ചവർക്കായി ഉപയോഗിക്കുകയാണ് ലക്ഷ്യം. ഈ ആശയം നടപ്പിലായാൽ ആശുപത്രികളിൽ ഇപ്പോൾ നേരിടുന്ന സമ്മർദം ഒഴിവാക്കാനാകുമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു.
ന്യൂയോർക്കിൽ മാത്രം ഇതുവരെ 1000 ൽ അധികം പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിൽ കപ്പൽ ആശുപത്രി എന്ന ആശയം കൊവിഡ് ചികിത്സക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷ.