അമേരിക്കയില്‍ ടിക്‌ടോക്കിന്‍റെ നിരോധനം വിലക്കി കോടതി
ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം ഇറക്കിയ ഉത്തരവാണ് കോടതി സ്റ്റേ ചെയ്‌തത്.
അമേരിക്കയില്‍ ടിക്‌ടോക്കിന്‍റെ നിരോധനം വിലക്കി കോടതി
വാഷിങ്‌ടണ്‍:ചൈനീസ് വീഡിയോ ആപ്പായ ടിക്‌ടോക്കിന് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവിന് കോടതി വിലക്ക്. രാജ്യ സുരക്ഷയുടേയും രാജ്യാന്തര ഡേറ്റ സുരക്ഷയുയേയും പേരില്‍ ടിക്‌ടോക് അമേരിക്കയില്‍ സമ്പൂര്‍ണമായി നിരോധിച്ച് ട്രംപ് ഭരണകൂടമിറക്കിയ ഉത്തരവാണ് കോടതി സ്റ്റേ ചെയ്‌തത്. കൊമേഴ്‌സ് ഐഡെന്‍റിഫിക്കേഷനില്‍ പറയുന്ന വിലക്കുകളില്‍ പ്രാഥമിക വാദത്തിന് ടിക്‌ടോക്കിന്‍റെ ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന് അനുവാദം നല്‍കുന്നതായും കോടതി വ്യക്തമാക്കി.