വാഷിങ്‌ടണ്‍: ഇറാനെതിരായ യുഎൻ ആയുധ ഉപരോധം പുനസ്ഥാപിച്ച സാഹചര്യത്തില്‍ ഇറാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആയുധ കൈമാറ്റങ്ങളെയും നിരവധി ഉന്നത വ്യക്തികളെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുതിയ ഉപരോധം ഏർപ്പെടുത്തി. ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈൽ, പരമ്പരാഗത ആയുധങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിന് പുതിയ നടപടികൾ കൈക്കൊള്ളുന്നതായും കൂടാതെ ബാലിസ്റ്റിക് മിസൈലുകളും പരമ്പരാഗത ആയുധങ്ങളും ഉപയോഗിച്ച് ലോകത്തെ മറ്റ് രാജ്യങ്ങളെ അപകടത്തിലാക്കാൻ ഇറാനെ അനുവദിക്കുകയില്ലെന്നും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. ഇറാനെതിരായ ഐക്യരാഷ്ട്രസഭയുടെ ഉപരോധം പുനസ്ഥാപിച്ച് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചതായി ട്രംപ് പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഇറാനിലേക്കോ അവിടെ നിന്നോ വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉപരോധം ഏര്‍പ്പെടുത്തി.
ഇറാന് മേല്‍ പുതിയ ഉപരോധം ഏർപ്പെടുത്തി യു.എസ്
ഇറാനെതിരായ യുഎൻ ആയുധ ഉപരോധം പുനസ്ഥാപിച്ച സാഹചര്യത്തില്‍ ഇറാനുമായി ബന്ധപ്പെട്ട പരമ്പരാഗത ആയുധ കൈമാറ്റങ്ങളെയും നിരവധി ഉന്നത വ്യക്തികളെയും സർക്കാർ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുതിയ ഉപരോധം ഏർപ്പെടുത്തി
ഇറാനിൽ യുഎൻ ആയുധ ഉപരോധം നടപ്പാക്കുന്നതിന് ഈ എക്സിക്യൂട്ടീവ് ഉത്തരവ് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഈ ഉത്തരവ് ഇറാനിയൻ ഭരണകൂടത്തിന്‍റെ തീവ്രവാദികൾക്കും അപകടകാരികളായവര്‍ക്കും ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള ശേഷിയെ വളരെയധികം കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലെ വ്യാപന ശൃംഖലയുമായി ബന്ധമുള്ള 27 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുതിയ ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണ നടപടികളും ഏർപ്പെടുത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടം തങ്ങളുടെ രഹസ്യ ആണവായുധ ശേഖരത്തെക്കുറിച്ച് ആവർത്തിച്ച് നുണ പറഞ്ഞതായും അന്താരാഷ്ട്ര ഇൻസ്പെക്ടർമാർക്ക് പ്രവേശനം നിഷേധിച്ചതായും ട്രംപ് പറഞ്ഞു. ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈൽ, പരമ്പരാഗത ആയുധങ്ങൾ എന്നിവ തടയാൻ യുഎസ് ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തും. ഇറാനെതിരായ യുഎൻ ആയുധ ഉപരോധം ഇപ്പോൾ അനിശ്ചിതമായി പുനസ്ഥാപിച്ചതായും ഇറാന്‍റെ നിലപാടില്‍ മാറ്റം വരുത്തുന്നതുവരെ അത് നിലനിൽക്കുമെന്നും യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയിൽ പറഞ്ഞു.