കേരളം

kerala

ETV Bharat / international

ഹോങ്കോങ് പ്രക്ഷോഭകര്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റ് - ഹോങ്കോങ്

ചൈനയുടെ നടപടികള്‍ മനുഷ്യാവകാശലംഘനമാണെന്നും പ്രമേയത്തിലുണ്ട്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവയ്‌ക്കുന്നതോടെ പ്രമേയം ഔദ്യോഗികമാകും.

ഹോങ്കോങ് പ്രക്ഷോഭകര്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റ്

By

Published : Nov 21, 2019, 5:36 AM IST

വാഷിങ്‌ടണ്‍:ഹോങ്കോങ്ങില്‍ മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണയറിക്കുന്ന ബില്ല് അമേരിക്കന്‍ പാര്‍ലമെന്‍റ് പാസാക്കി. ചൈനയുടേത് മനുഷ്യാവകാശ ലംഘമാണെന്ന് തുറന്നടിക്കുന്ന പ്രമേയമാണ് പാര്‍ലമെന്‍റില്‍ 417 അംഗങ്ങളുടെ പിന്തുണയോടെ പാസായിരിക്കുന്നത്. തുടര്‍ന്ന് പ്രമേയം വൈറ്റ് ഹൗസിലേക്ക് കൈമാറി. ബില്ലില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവയ്‌ക്കുന്നതോടെ പ്രമേയം ഔദ്യോഗികമാകും. അതേസമയം ബില്ലിനെ തള്ളിക്കളയാനുള്ള സ്വാതന്ത്ര്യവും ട്രംപിനുണ്ട്.

ഹോങ്കോങ്ങിലെ അപകടകാരികളായ കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള കുറ്റവാളി കൈമാറ്റ ബില്ല് ഹോങ്കോങ് ഭരണകൂടം കൊണ്ടു വന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. ഹോങ്കോങിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇരുപത് ആഴ്‌ചകളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്കൊടുവില്‍ സര്‍ക്കാര്‍ ബില്ല് പിന്‍വലിച്ചു.

എന്നാല്‍ ഇപ്പോഴും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അനാവശ്യമായി ഇടപെടുന്നുണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്. രാജ്യത്തെ പൂര്‍ണമായും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴും ഹോങ്കോങ്ങില്‍ പ്രക്ഷോഭം തുടരുകയാണ്.

ABOUT THE AUTHOR

...view details