ന്യൂയോര്‍ക്ക്: ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുവാൻ ഉപയോഗിക്കുന്ന രക്ത ശുദ്ധീകരണ സംവിധാനത്തിന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ അടിയന്തര അനുമതി നല്‍കി. അതേ സമയം കൊവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരമായി കഴിയുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ചികിത്സക്ക് അനുമതി നൽകുന്നതെന്നും യുഎസ് എഫ്‌ഡിഎ വ്യക്തമാക്കി. സൈറ്റോകിൻസിന്‍റെയും മറ്റ് ഇന്‍ഫ്‌ളമേറ്ററി മീഡിയേറ്ററുകളുടെയും തോത് കുറക്കുകയും രക്തം ശുദ്ധീകരിക്കുകയുമാണ് ഈ ചികിത്സയിൽ നടക്കുന്നത്. ഇത്തരത്തിൽ ചില കൊവിഡ് രോഗികളിൽ സൈറ്റോകിൻസിന്‍റെ അളവ് വർധിച്ച് ഷോക്കിലേക്കും, ശ്വാസകോശ പരാജയത്തിലേക്കും, അവയവ പരാജയത്തിലേക്കും, മരണത്തിലേക്കും തന്നെ നയിക്കുന്നതായി കാണുന്നുണ്ട്.
രക്ത ശുദ്ധീകരണ ഉപകരണത്തിന് യുഎസ്എഫ്‌ഡിഎ അംഗീകാരം നല്‍കി - covid
കൊവിഡിനുള്ള ചികിത്സാരീതിയായ രക്ത ശുദ്ധീകരണ ഉപകരണത്തിനാണ് യുഎസ്എഫ്‌ഡിഎ അംഗീകാരം നല്‍കിയത്
ഐസിയുവിൽ കഴിയുന്ന രോഗികൾക്ക് ഈ ചികിത്സ വേഗത്തിൽ നടപ്പാക്കുമെന്നും രോഗത്തിന്‍റെ തീവ്രത ചികത്സയിലൂടെ കുറക്കാനാകുമെന്നും എഫ്‌ഡിഎ കമ്മിഷണര്‍ സ്റ്റീഫന്‍ എം ഹാന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ഈ മഹാമാരിയെ പ്രതിരോധിക്കാനായുള്ള രീതിക്കായി 24 മണിക്കൂറും പ്രവർത്തനം തുടരുകയാണെന്നും എല്ലാ ഉൽപ്പന്നങ്ങളും പരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെറുമോ ബിസിടി, സ്‌പെക്ട്രാ ഒപ്ഷ്യാ അഫെറെസിസ്സ് സിസ്റ്റത്തിനായി മാര്‍ക്കര്‍ തെറാപ്യൂട്ടിക്‌സ് എ ജിയെയും ഡപ്പ്യൂറോ ഡി2000 അഡ്‌സോര്‍പ്ഷന്‍ കാട്രിഡ്‌ജ് കമ്പനികളെയുമാണ് ചികിത്സക്കായി അടിയന്തര അനുമതി നല്‍കിയത്.
ബ്ലഡ് കോംപണന്‍റ്, തെറാപ്യൂട്ടിക് അഫെറെസിസ്, സെല്ലുലാര്‍ ടെക്‌നോളജീസ് എന്നീ മേഖലയിലെ വലിയ കമ്പനിയാണ് ടെറുമോ ബിസിടി. അമേരിക്കയിലെ കൊളറാഡൊവിലുള്ള ലെയ്ക്വുഡ് കേന്ദ്രീകരിച്ചാണ് ടെറുമോ ബിസിടി. പ്രവര്‍ത്തിക്കുന്നത്. അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയാണ് മാര്‍ക്കര്‍ തെറാപ്യൂട്ടിക്‌സും. നൂതനമായ ടി സെല്‍ അടിസ്ഥാനമാക്കിയുള്ള ഇമ്മ്യൂണോ തെറാപ്പികളുടെ വികസനത്തിലും വാണിജ്യ വല്‍ക്കരണത്തിലും സ്‌പെഷ്യലൈസ് ചെയ്‌തിരിക്കുന്ന ഒരു ക്ലിനിക്കല്‍ ഘട്ട ഇമ്മ്യൂണോ-ഓങ്കോളജി കമ്പനിയാണ് മാര്‍ക്കര്‍ തെറാപ്യൂട്ടിക്‌സ്.