വാഷിങ്ടൺ :കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് സ്‌ഫോടക വസ്‌തുക്കളുമായി നീങ്ങിയ ഐഎസ് ഖുറാസാന്‍റെ വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം.
ഐഎസ് ഖുറാസാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുകയായിരുന്നുവെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്‌റ്റൻ ബിൽ അർബൻ ഇതേക്കുറിച്ച് വിശദീകരിച്ചത്.
ആക്രമണം ലക്ഷ്യത്തിലെത്തിയെന്ന് ഉറപ്പുണ്ടെന്നും വാഹനത്തിൽ വലിയ തോതിൽ സ്‌ഫോടക വസ്‌തുക്കൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞെന്നും അർബൻ വ്യക്തമാക്കി.