വാഷിംഗ്‌ടൺ: യുഎസിൽ കൊവിഡ് മരണങ്ങൾ മൂന്നു ലക്ഷത്തിലധികം കടന്നു. മരിച്ചവരുടെ എണ്ണം സെന്‍റ് ലൂയിസ്, പിറ്റ്‌സ്‌ബർഗ് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ എണ്ണത്തിന് തുല്യമാണെന്നും എല്ലാ ദിവസവും കത്രീന ചുഴലിക്കാറ്റ് വീശിയടിച്ചാലുണ്ടാകുന്ന ദുരന്തത്തിന് തുല്യമോ വിയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണത്തിന്‍റെ അഞ്ചിരട്ടിയിലധികമോ ആണിതെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.
യുഎസിൽ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു - us covid deaths
കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ കൊവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ മരണസംഖ്യ ഇതിലും അധികമായിരിക്കും
1918 ലെ സ്‌പാനിഷ് ഇൻഫ്ലുവൻസ മുതൽ 102 വർഷത്തോളമായി തങ്ങൾ നേരിട്ട പകർച്ചവ്യാധികളിൽ ഏറ്റവും പ്രത്യഘാതകരമായ ഒന്നാണ് കൊവിഡെന്നാണ് ആരോഗ്യ വിദഗ്‌ദ്ധരുടെ അഭിപ്രായം. രണ്ടാമത്തെ വാക്‌സിൻ ഉടൻ അംഗീകരിച്ചാൽ, മാസാവസാനത്തോടെ 20 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകാമെന്നാണ് കണക്കു കൂട്ടലുകൾ. തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഭരണകൂടം മികച്ച രീതിയിലാണ് കൊവിഡിനെ കൈകാര്യം ചെയ്യുന്നത്. അതേസമയം കൊവിഡിനെ ഇല്ലാതാക്കുക എന്നതാണ് തന്‍റെ പ്രഥമ പരിഗണനയെന്നാണ് പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്ത ജോ ബൈഡൻ അറിയിച്ചത്. എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ കൊവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കാത്തതിനാൽ മരണസംഖ്യ ഇതിലും അധികമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തിൽ 1.6 ദശലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മാസങ്ങൾക്കകം തന്നെ യുഎസിലെ സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ശൈത്യകാലത്തോടെ കൊവിഡ് വ്യാപനത്തിന്‍റെ തോത് വർധിക്കുമെന്നും ജനങ്ങളിൽ പലരും മുൻകരുതൽ എടുക്കാത്തതിനാൽ ജനുവരി അവസാനത്തോടെ ഒരു ലക്ഷത്തില്‍ അധികം പേർ കൊവിഡ് ബാധിച്ച് മരിക്കുമെന്നുമാണ് പൊതുജനാരോഗ്യ അധികൃതർ പറയുന്നത്.