ന്യൂയോർക്ക്: യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 340,586 ആയി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9.6 ദശലക്ഷമായി ഉയർന്നു. ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് 37,687 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ടെക്‌സസിൽ കൊവിഡ് മരണം 27,298 ആയി. കാലിഫോർണിയ, ഫ്ലോറിഡ എന്നിവിടങ്ങളിൽ 21,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ന്യൂജേഴ്‌സി, ഇല്ലിനോയിസ്, പെൻസിൽവാനിയ, മിഷിഗൺ, മസാച്യുസെറ്റ്സ്, ജോർജിയ എന്നീ സംസ്ഥാനങ്ങളിൽ 10,000 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
യുഎസിൽ കൊവിഡ് മരണം 340,586 ആയി - coronavirus
ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് 37,687 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 340,586 ആയി
ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്ന രാജ്യമാണ് അമേരിക്ക. ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച വൈറസ് യുഎസ് സംസ്ഥാനമായ കൊളറാഡോയിൽ റിപ്പോർട്ട് ചെയ്തു.