കേരളം

kerala

ETV Bharat / international

മനുഷ്യക്കടത്ത് സംഘടനയെ കരിമ്പട്ടികയിൽപെടുത്തി യുഎസ് - യുഎസ്.

പാകിസ്ഥാൻ ആസ്ഥാനമായ അബിദ് അലി ഖാൻ അന്തർദേശീയ കുറ്റവാളി സംഘടനയെയാണ് കരിമ്പട്ടികയിൽപെടുത്തിയത്.

US blacklists Pakistan-based human smuggling organization  മനുഷ്യക്കടത്ത് സംഘടനയെ കരിമ്പട്ടികയിൽപെടുത്തി യുഎസ്  അബിദ് അലി ഖാൻ ട്രാൻസ്‌നാഷണൽ കുറ്റവാളി സംഘടന  വാഷിങ്ടൺ  യുഎസ്.  മനുഷ്യക്കടത്ത്
മനുഷ്യക്കടത്ത് സംഘടനയെ കരിമ്പട്ടികയിൽപെടുത്തി യുഎസ്

By

Published : Apr 10, 2021, 8:42 AM IST

വാഷിങ്ടൺ:പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടന അബിദ് അലി ഖാൻ അന്തർദേശീയ കുറ്റവാളി സംഘടനയെ കരിമ്പട്ടികയിൽപെടുത്തി യുഎസ്. വിദേശ പൗരന്മാർ ഉൾപ്പെടെയുള്ളവരെ യുഎസിലേക്ക് കടത്തുന്നതായാണ് ആരോപണം. ബുധനാഴ്ച നിയുക്തമാക്കിയ ട്രഷറിയുടെ വിദേശ ആസ്തി നിയന്ത്രണ വിഭാഗം ഇതൊരു മനുഷ്യ കള്ളക്കടത്ത് സംഘടനയാണെന്ന് പറഞ്ഞു.

കോടതി രേഖകൾ പ്രകാരം അബിദ് അലി ഖാൻ പാക്കിസ്ഥാൻ അധിഷ്ഠിത കള്ളക്കടത്ത് ശൃംഖലയുമായി ചേർന്ന് പ്രവർത്തിച്ചതായി സ്‌പുട്‌നിക് മാധ്യമം റിപ്പോർട്ട് ചെയ്തു. ട്രഷറി വിദേശകാര്യ കാര്യാലയ വിഭാഗം ഖാനും ഇയാളുടെ അന്തർദേശീയ കുറ്റവാളി സംഘടനക്കുമെതിരെ ഉപരോധിക്കുകയും ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അനുമതി നേടി.“ദേശീയ സുരക്ഷാ ആശങ്കകൾക്ക് പുറമെ ലാഭത്തിനുവേണ്ടിയുള്ള കള്ളക്കടത്ത് രീതിയും വഞ്ചനാപരമായ ഡോക്യുമെന്‍റേഷന്‍ സുഗമമാക്കുന്നതും യുഎസ് അഭയാർഥി സംവിധാനത്തിന്‍റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നു ഇത് വെറ്റിംങ് പ്രക്രിയയിലെ പൊതുജനവിശ്വാസം തകർക്കുമെന്ന് ട്രഷറിയുടെ വിദേശ ആസ്തി നിയന്ത്രണ വിഭാഗം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ABOUT THE AUTHOR

...view details